ചവറ: വൈസ് മെന്‍ ക്ലബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷവും പാലി യേറ്റീവ് സഹായ വിതരണോദ്ഘാടനവും ഇടപ്പള്ളിക്കോട്ട ശ്രീഭദ്രാ റസിഡന്‍സിയില്‍ നടത്തി.
ക്ലബ് പ്രസിഡന്റ് കെ.കെ. ശശിധരന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ക്ലബ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറി പി.രാധാകൃഷ്ണന്, ട്രഷറര്‍ സേതുമാധവന് എന്നിവര്‍ അവതരിപ്പിച്ചു. ഓണാഘോഷങ്ങള്‍ക്ക് ക്ലബ് വൈസ് ഗൈ അനില്‍കുമാര്‍ നേത്യത്വം നല്കി.
ഓണാഘോഷങ്ങളുടെ മുഖ്യാതിഥി വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സോണ്‍ മൂന്നിന്റെ എല്‍ആര്‍ഡി ആസ്റ്റിന്‍ ബെന്നന്‍ ഉദ്ഘാടനം ചെയ്തു.
സോണല്‍ സെക്രട്ടറി ഡോ. പ്രേംകുമാര്‍, സോണല്‍ ട്രഷറര്‍ ഡോ. ഗിരീഷ് കുമാര്‍, മുന്‍ ആര്‍ഡി ചന്ദ്രമോഹന്, മുന്‍ ഡിജി ശശി ബാബു, പന്മന സുന്ദരേശന്, രാജു അന്ജുഷ, സുധീര്‍ തോട്ടുവാല്‍, ആല്‍ബര്‍ട്ട് ഡിക്രൂസ്, ട്രഷറര്‍ സേതുമാധവന് എന്നിവര്‍ പ്രസംഗിച്ചു. ക്ലബിന്റെ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള സാമ്പത്തിക സഹായം ഒരു മാസത്തെ ഭക്ഷണ സാധന കിറ്റ് എന്നിവയുടെ വിതരണവും നടന്നു.